7:38 pm 4/3/2017
വാഷിംഗ്ടൺ: എച്ച് 1 ബി പ്രീമിയം വീസ നൽകുന്നത് അമേരിക്ക താൽക്കാലികമായി നിർത്തലാക്കി. ഏപ്രിൽ മൂന്നു മുതൽ ആറു മാസത്തേ ക്കാണ് നിരോധനം. യുഎസ് സറ്റിസൺഷിപ്പ് ആൻഡ് എമിഗ്രേഷൻ വിഭാഗത്തിന്റേതാണ് നടപടി. ഫാസ്റ്റ് ട്രാക്ക് രീതിയിൽ എച്ച് 1 ബി വീസ നൽകുന്ന നടപടിയാണ് താൽക്കാലികമായി നിർത്തിയിരിക്കുന്നത്.
എച്ച്1 ബി വീസ ലഭിക്കുന്നതിന്റെ സ്വാഭാവിക കാലതാമസം ഒഴിവാക്കാൻ അധിക തുക നൽകി നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനെയാണ് പ്രീമിയം പ്രോസസിംഗ് എന്നുപറയുന്നത്. പ്രീമിയം പ്രോസസിംഗിന് അധികമായി 1,225 ഡോളറാണ് നൽകേണ്ടത്. ഇത്തരത്തിൽ പണം അടച്ചാൽ ഇമിഗ്രേഷൻ നടപടികൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി വീസ ലഭിക്കും. 15 ദിവസത്തിനുള്ളിൽ വീസ ലഭിച്ചില്ലെങ്കിൽ പണം തിരികെ കിട്ടും. ഈ അവസരമാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്. അതേസമയം എച്ച് 1 ബി വീസ നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തിയിട്ടില്ല.
പ്രതിവർഷം 60,000 ലേറെ എച്ച്1ബി വീസയാണ് അമേരിക്ക നൽകുന്നത്. ഇതിൽ ഏറിയ പങ്കും ഇന്ത്യക്കാർക്കാണ് നൽകിയിരുന്നത്. ഇന്ത്യ യിൽനിന്ന് അമേരിക്കയിലേക്ക് ഐടി പ്രഫഷണലുകളെ അയയ്ക്കുന്നതിന് സ്ഥാപനങ്ങൾ ആശ്രയിച്ചിരുന്നത് എച്ച്1ബി വീസയെയായിരുന്നു. നേ രത്തെ, ട്രംപ് ഭരണകൂടം എച്ച്1ബി വീസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചിരുന്നു. എച്ച്1ബി വീസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നത് ട്രംപിന്റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.

