ഐ എസ്​.ആർ.ഒയുടെ സാങ്കേതിക വിദ്യ ലോകത്തിന്​ തന്നെ അത്ഭുതമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി.

12:59 pm 26/2/2017
download (4)
ന്യൂഡൽഹി: ​കുറഞ്ഞ ചിലവിലുള്ള​ ഐ എസ്​.ആർ.ഒയുടെ സാങ്കേതിക വിദ്യ ലോകത്തിന്​ തന്നെ അത്ഭുതമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കീ ബാത്തിലുടെ ജനങ്ങളുമായി സംവദിക്കുമ്പോഴാണ് മോദി ഐ.എസ്​.ആർ. ഒയെ അഭിനന്ദിച്ചത്​​. 104 സാറ്റ്​ലെറ്റുകൾ ഒരുമിച്ച്​ വിക്ഷേപിച്ച്​ ഇന്ത്യ ചരിത്രം കുറിച്ചതായും മോദി പറഞ്ഞു.

ഇന്ത്യ വിക്ഷേപിച്ച ബാലിസ്​റ്റിക്​ ഇൻറർസെപ്​ടർ മിസൈൽ രാജ്യ സുരക്ഷക്ക്​ സഹായമാവുമെന്നും മോദി അവകാശപ്പെട്ടും. ഇന്ത്യ വിക്ഷേപിച്ച കാർട്ടോസ്റ്റ സാറ്റ്​​ലെറ്റ് രാജ്യത്തെ കർഷകർക്ക്​ ഗുണകരമാവുമെന്നും മോദി പ്രതീക്ഷ പ്രകടപ്പിച്ചു. കൂടുതൽ യുവാക്കൾ ശാസ്​ത്രജ്ഞ രംഗത്തേക്ക്​ കടന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിജിറ്റൽ പേയ്​മെൻറുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിയ ഡിജി ധൻ യോജനയിലൂടെയും ലക്കി ഗ്രാഹക്കിലൂടെയും 10 ലക്ഷം പേർക്ക്​ സമ്മാനം നൽകാൻ കഴിഞ്ഞു. ഇൗ പദ്ധതികൾ എപ്രിൽ 14ന്​ അവസാനിക്കും. ഭീം ആപ്​ കൂടുതൽ പേർ ഡൗൺലോഡ്​ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാരാലിമ്പിക്​സിൽ പ​െങ്കടുത്തവരെയും അന്ധ ലോകകപ്പ്​ ക്രിക്കറ്റ്​ നേടിയ ഇന്ത്യൻ ടീമിനെയും മോദി അഭിനന്ദിച്ചു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതികൊണ്ട് രാജ്യത്ത്​ ​ മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞതായും മോദി പറഞ്ഞു.