ഐ.എസ്.എൽ ഫൈനൽ കാണാൻ ഇത്രയധികം തിരക്ക് കൊച്ചിയിൽ ഉണ്ടാകില്ലായിരുന്നുവെന്ന് കുമ്മനം രാജശേഖരൻ.

02:49 pm 29/12/2016
images (10)

തിരുവനന്തപുരം: നോട്ട് ക്ഷാമമായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രശ്നമെങ്കിൽ ഐ.എസ്.എൽ ഫൈനൽ കാണാൻ ഇത്രയധികം തിരക്ക് കൊച്ചിയിൽ ഉണ്ടാകില്ലായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നിലവിൽ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം നോട്ടു ക്ഷാമമാണോയെന്ന് സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന ഉപവാസ സമരത്തിന് ആരംഭം കുറിച്ചു നടത്തിയ സമ്മേളനത്തിൽ വെച്ചാണ് കുമ്മനത്തിന്‍റെ അഭിപ്രായപ്രകടനം.

മുടങ്ങിയ റേഷൻ പുനഃസ്ഥാപിക്കുക, പി.എസ്‌.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, എം.എം.മണിയുടെ രാജി തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കുമ്മനത്തിന്‍റെ ഉപവാസം. ഒ. രാജഗോപാൽ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസ സമരം ആരംഭിച്ചത്.