വാഷിംഗ്ടണ്‍: ബറാക് ഒബാമ ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ നടപ്പാക്കിയ പദ്ധതിയായ ഒബാമ കെയർ ഒരു ദുരന്തമായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പദ്ധതി ദയനീയമായി പരാജയപ്പെടുകയായിരുന്നുവെന്നും ജർമൻ ചാൻസലർ ആംഗല മെർക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്തമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി.
ആരോഗ്യമേഖലയിലെ സ്വപ്നപദ്ധതിയായി അവതരിപ്പിക്കപ്പെട്ട ഒബാമ കെയർ വൻസാന്പത്തിക ബാധ്യതയാണ് രാജ്യത്തിന് വരുത്തിവെക്കുന്നതെന്ന് ട്രംപ് നേരത്തേ ആരോപിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ഒബാമ കെയർ നിർത്തലാക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

