ഒരുവിഭാഗം സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഇന്ന് പണിമുടക്കും

09:00 am 16/2/20@7

download (4)

സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് ജോലി ബഹിഷ്കരിച്ച് സമരം ചെയ്യും. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പിൻവലിക്കുന്നത് സംബന്ധിച്ച് നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് കോൺഗ്രസ് അനുകൂല സംഘടന ജോലി ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി ഇന്നലെ വിളിച്ച ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.
ജോലി ബഹിഷ്കരിക്കില്ലെങ്കിലും പ്രതിഷേധം തുടരാനാണ് സിപിഐ അനുകൂല സംഘടനയുടെ തീരുമാനം. അതേസമയം സമരം അനാവശ്യമാണെന്നാണ് സിപിഎം അനുകൂല സംഘടനയുടെ നിലപാട്.