ഒാക്​ലാൻറിലെ നിശാക്ലബ്ബിൽ ഉണ്ടായ തീ പിടുത്തത്തിൽ ഒമ്പതു പേർ മരിച്ചു

09:59 am 4/12/2016

download (1)
ന്യൂയോർക്ക്​: ഒാക്​ലാൻറിലെ നിശാക്ലബ്ബിൽ ഉണ്ടായ തീ പിടുത്തത്തിൽ ഒമ്പതു പേർ മരിച്ചു. 40 പേർക്ക്​ പരിക്ക്​. 25 ഒാളം പേരെ കാണാനില്ലെന്ന്​ അധികൃതർ അറിയിച്ചു. പ്രാ​േദശിക സമയം വെള്ളിയാഴ്​ച രാത്രി 11.30ഒാടെയാണ്​ അപകടം.

നിശാപാർട്ടിയിൽ പ​െങ്കടുക്കാനായി 100ഒാളം പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ്​ അറിയുന്നത്​. കെട്ടിടത്തിന്​ ആവശ്യത്തിന്​ സുരക്ഷ സംവിധാനങ്ങൾ ഉണ്ടയിരുന്നില്ലെന്ന്​ അഗ്നിശമനസേന അറിയിച്ചു. മരണസംഖ്യ ഇനിയും വർധിക്കാനാണ്​ സാധ്യത. അപകട കാരണം വ്യക്​തമായിട്ടില്ല.