കിംഗ്സ്റ്റൺ: ബ്രിട്ടീഷ് ഒളിമ്പിക് വെള്ളിമെഡൽ ജേതാവ് ജമെയ്ൻ മാസൺ (34) ബൈക്ക് അപകടത്തിൽ മരിച്ചു. വ്യാഴാഴ്ച രാവിലെ ജമൈക്കയുടെ തലസ്ഥാനമായ കിംഗ്സ്റ്റണിലായിരുന്നു അപകടം നടന്നത്. ഉസൈൻ ബോൾട്ട് ഉൾപ്പെടെ അത്ലറ്റുകൾ പങ്കെടുത്ത പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം.
അമിത വേഗതയിലായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ജമൈക്കക്കാരനായ മാസൺ 2008 ബെയ്ജിംഗ് ഒളിമ്പിക്സിൽ ബ്രിട്ടനെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്. ഹൈജംപിൽ അദ്ദേഹം വെള്ളിമെഡൽ കരസ്ഥമാക്കുകയും ചെയ്തു.