11.45 PM 03/12/2016
കായംകുളം(ആലപ്പുഴ): ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം ഒടിഞ്ഞുവീണു. യാത്രക്കാർ നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവർ ചാരുംമൂട് ഇടക്കുന്നം കാവിൽ പുഷ്പൻ(55). യാത്രക്കാരായ ഭരണിക്കാവ് തോട്ടത്തിൽ സുഷമ(53) തടത്തിലാൽ സ്വദേശി മണി(54) ഇടക്കുന്നം കാവിൽ ലീല(50) എന്നിവർക്കാണ് പരിക്കേറ്റത്.
കറ്റാനംമാവേലിക്കര റോഡിൽ ഭരണിക്കാവ് ആൽത്തറ ജംഗ്ഷനിൽ വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം. റോഡരുകിൽ ചുവട് ദ്രവിച്ച് നിന്ന കൂറ്റൻ വാകമരമാണ് ഒടിഞ്ഞുവീണത്.