കണ്ണൂരിൽ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി

08:00 am 14/5/2017

കണ്ണൂർ: ആർഎസ്എസ് പ്രാദേശിക നേതാവ് കണ്ണൂരിൽ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ സംഭവം കണ്ണൂരിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. പയ്യന്നൂരിലേത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കണം. സർക്കാരിന്‍റെ സമാധാന ശ്രമങ്ങൾക്ക് സംഭവം തിരിച്ചടിയാകില്ല. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.