കണ്ണൂര്‍ പരിയാരത്ത് യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചനിലയില്‍

02:55 pm 25/1/2017
download

കണ്ണൂര്‍: കണ്ണൂര്‍ പരിയാരത്ത് യുവാവിനെ മര്‍ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.ബക്കളം സ്വദേശി അബ്ദുള്‍ ഖാദറിനെയാണ് പരിയാരം വായാട് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ കൈക്കും കാലിനും മര്‍ദനമേറ്റ പാടുകളുണ്ട്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായിരുന്നു അബ്ദുള്‍ ഖാദര്‍. ഒന്നിലധികം പേര്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും.