കണ്ണൂർ ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.

09:06 am 13/5/2017

കണ്ണൂർ: രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പയ്യന്നൂരിനു സമീപം പാലക്കോട് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് കക്കൻപാറയിൽ ചൂരക്കാട് ബിജു (34) പയ്യന്നൂരിന് സമീപം പാലക്കോട് പാലത്തിന് സമീപം വെട്ടേറ്റ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ അക്രമി സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.