05:51 pm 24/12/2016
ത്രിപുര: കന്നുകാലികളെ കടത്തുകയാണെന്ന് ആരോപിച്ച് അതിർത്തി രക്ഷാ സേന മുസ്ലിം യുവാവിനെ വെടിവെച്ച് കൊന്നു. കഴിഞ്ഞ ദിവസം രാത്രി ത്രിപുരയിലെ ബംഗ്ലാദേശ് അതിർത്തി ഗ്രാമത്തിലാണ് സംഭവം. അരാബർ റഹ്മാൻ എന്ന യുവാവിനെയാണ് സൈന്യം കൊലപ്പെടുത്തിയത്.
പെട്രോളിങ്ങിനിടെ അനധികൃതമായി കന്നുകാലികളെ കടത്തിയ ആൾക്കുനേരെ വെടിയുതിർത്തത് ബി.എസ്.എഫ് തങ്ങളെ അറിയിച്ചതായി െപാലീസ് വക്താവ്് ഉത്തംകുമാർ ബൊവ്മികും പറഞ്ഞു.
അതേസമയം സൈനികരുടെ ആരോപണങ്ങൾ തള്ളി കൊല്ലപ്പെട്ടയാളുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. യുവാവ് നിരപരാധിയാണെന്നാണ് ബന്ധുക്കൾ പറയുന്നത്. സൈനികർക്കെതിരെ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.