കശ്മീരിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ സൈനികർ കൊല്ലപ്പെട്ടു

10:22 am 23/2/2017
images (5)

ശ്രീനഗർ: ക​ശ്​മീരിലെ ഷോപിയാൻ ജില്ലയിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ സൈനികർ കൊല്ലപ്പെട്ടു. നാലുപേർക്ക്​ പരിക്കേറ്റു. ഏറ്റുമുട്ടലി​നിടയിൽ പെട്ട സ്​ത്രീയും മരിച്ചതായി പൊലീസ്​ പറഞ്ഞു.

ഷോപിയാനിലെ മാട്രിഗമിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കു ശേഷം മടങ്ങുകയായിരുന്ന സൈനിക സംഘത്തെയാണ്​ ഇന്ന്​ പുലർച്ചെ 2.30ഒാ​െട സായുധസംഘം ആക്രമിച്ചത്​. സൈന്യം ശക്​തമായി തിരിച്ചടിച്ചെങ്കിലും ഇരുട്ടി​െൻറ മറവിൽ അക്രമികൾ രക്ഷ​െപ്പട്ടു.

ഒരു സൈനികൻ സംഭവ സ്​ഥലത്തുതന്നെ മരിച്ചു. ഉന്നത ഉദ്യോഗസ്​ഥനടക്കമുള്ള മുറിവേറ്റ ചില സൈനികരുടെ നില ഗുരുതരമാണെന്ന്​ റിപ്പോർട്ടുകളുണ്ട്​. വീടിനുള്ളിൽ നിൽക്കുകയായിരുന്ന ജാനാ ബീഗമാണ്​ ഏറ്റുമുട്ടലിനിടെ വെടിയേറ്റു മരിച്ചത്​.