കാന്‍റീൻ ജീവനക്കാരനെ പി.സി.ജോർജ് എംഎൽഎ മർദ്ദിച്ചതായി പരാതി.

06:17 pm 27/2/2017

download (26)

തിരുവനന്തപുരം: കാന്‍റീൻ ജീവനക്കാരനെ പി.സി.ജോർജ് എംഎൽഎ മർദ്ദിച്ചതായി പരാതി. ഊണ് നൽകാൻ വൈകിയതിനാണ് എംഎൽഎ മുഖത്തടിച്ചതെന്നാണ് പരാതി. ജീവനക്കാരന്‍റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റു. സംഭവത്തെക്കുറിച്ച് നിയമസഭാ സെക്രട്ടറിയേറ്റിന് പരാതി നൽകുമെന്ന് ജീവനക്കാരൻ വ്യക്തമാക്കി.