കാബൂളിലെ പോലീസ്, സൈനിക, രഹസ്യാന്വേഷണ ആസ്ഥാനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി താലിബാൻ.

05:00 pm 01/3/2017
download (14)

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ പോലീസ്, സൈനിക, രഹസ്യാന്വേഷണ ആസ്ഥാനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി താലിബാൻ. നഗരത്തിലെ രണ്ടിടങ്ങളിൽ സ്ഫോടനം നടത്തിയെന്ന് താലിബാൻ അറിയിച്ചു. അഫ്ഗാൻ സുരക്ഷാ സേനയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ആളപായമുണ്ടോ എന്ന് വ്യക്തമല്ല.

സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.ജില്ലാ പോലീസ് ആസ്ഥാനത്തിനും സൈനിക പരിശീലന കേന്ദ്രത്തിനും സമീപമാണ് സ്ഫോടനമുണ്ടായത്.

കഴിഞ്ഞ മാസം കാബൂളിൽ സുപ്രീം കോടതിയ്ക്കു പുറത്തുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു.