കാമറൂണിൽ ബോക്കോഹറാം തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു.

09:43 am 19/3/2017
download (5)

യോണ്ടെ: കാമറൂണിൽ ബോക്കോഹറാം തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ രണ്ടു സൈനികർ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. കാമറൂണിലെ വടക്കൻ പ്രവിശ്യയായ സൗറേമിലാണ് ആക്രമണമുണ്ടായത്. ആക്രമണമുണ്ടായതിനു പിന്നാലെ ശക്തമായി തിരിച്ചടിച്ച സൈന്യം നാല് തീവ്രവാദികളെ കൊലപ്പെടുത്തി. അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.