05:04 PM 01/02/2017

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗം പ്രഫസര്‍ ഡോ. സൈലാസ് ബെഞ്ചമിന്‍ (52) പഠന വകുപ്പില്‍ കുഴഞ്ഞുവീണു മരിച്ചു. സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഉടന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.
1998ല്‍ റീഡറായി കാലിക്കറ്റ് സര്‍വകലാശാലയിലത്തെിയ സൈലാസ് 2012 മുതല്‍ പ്രഫസറാണ്. മികച്ച ഗവേഷകനുള്ള സര്‍വകലാശാലാ പുരസ്കാരം നേടിയിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ചിന്‍െറ മുന്‍ ഡയറക്ടറാണ്. പഠനബോര്‍ഡ്, അക്കാദമിക് കൗണ്‍സിലുകളില്‍ അംഗമായിരുന്ന അദ്ദേഹത്തിന്‍െറ പേരില്‍ ഒട്ടേറെ പ്രബന്ധങ്ങളും പാറ്റന്‍റുകളുമുണ്ട്.
സര്‍വകലാശാലയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍, പ്രോ -വി.സി ഡോ. പി. മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ്, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ അദ്ദേഹം കോഴിക്കോട് ചാലപ്പുറത്തെ ഈഡന്‍സിലാണ് താമസം. ബേബി ഹോസ്പിറ്റല്‍ നഴ്സിങ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സായയാണ് ഭാര്യ. മക്കള്‍: അഞ്ജലി ( ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി തിരുവന്തപുരം ഗവ. മെഡിക്കല്‍ കോളജ്), ആതിര പത്താം ക്ളാസ് വിദ്യാര്‍ഥിനി. സംസ്കാരം നാളെ വൈകിട്ട് നാലിന് വെസ്റ്റ്ഹില്‍ സി.എസ്.ഐ പള്ളിയില്‍.
WRITE YOUR COMMENTS
