11:29 am 4/1/2017

കാസര്‍കോട് മംഗല്പാടി ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. മതൃശൂര്‍ ചേലക്കര സ്വദേശികളാണ് മരിച്ചത്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം നടന്നത്. ചേലക്കര സ്വദേശികളായ ഡോ.രാമനാരായണന്‍, ഭാര്യ വത്സല, രഞ്ജിത്ത്,നിധിന് എന്നിവരാണ് മരിച്ചത്. നാല് പേരാണ് കാറിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതിനാല്‍ ഇവര്‍ എവിടേക്ക് പോവുകയായിരുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല.
