07:37 am 8/4/2017
കാസർഗോഡ്: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കാഞ്ഞങ്ങാട് പുതിയകോട്ട സ്വദേശിയും കാസർഗോഡ് നഗരത്തിലെ ഓട്ടോഡ്രൈവറുമായ കെ.സന്ദീപ് (28) ആണ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. പൊതുസ്ഥലത്ത് മദ്യപിക്കുന്നതിനിടയിൽ പിടികൂടിയ സന്ദീപിനെ പോലീസ് ജീപ്പിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
എന്നാൽ സന്ദീപിന്‍റെ വയറ്റത്ത് ചവിട്ടുകയും ക്രൂരമായി മർദിക്കുകയും വെള്ളം ചോദിച്ചപ്പോൾ വെള്ളം കൊടുക്കാതിരിക്കുകയും ചെയ്തെന്നും ഇതാണ് മരണകാരണമെന്നും ബന്ധുക്കളും ബിജെപി നേതൃത്വവും ആരോപിച്ചു.