കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ കളക്ടർ ഒരാഴ്ചത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷസാധ്യത കണക്കിലെടുത്താണ് നടപടി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലയിൽനിന്നുള്ള റിസർവ് ബറ്റാലിയൻ സേനയെ കാസർഗോട്ടേയ്ക്ക് അയച്ചിട്ടുണ്ട്. കാസർഗോഡ് നഗരത്തിൽ പോലീസ് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.

