കാൺപൂരിന്​ സമീപം ട്രെയിൻ പാളം തെറ്റി രണ്ടുപേർ മരിച്ചു.

12:00 pm 28/@2/2016
download (1)

കാൺപൂർ: കാൺപൂരിന്​ സമീപം ട്രെയിൻ പാളം തെറ്റി രണ്ടുപേർ മരിച്ചു. ഇരപുതോളം പേർക്ക്​ പരിക്കേറ്റു. രാജസ്ഥാനിലെ അജ്​മീറിൽ നിന്ന്​ കൊൽക്കത്തയി​െല സിയാൽദയിലേക്ക്​ ​ പോകുകയായിരുന്ന ട്രെയിനി​െൻറ 14 ബോഗികളാണ്​ പാളംതെറ്റിയത്​. കാൺപൂരിന്​ സമീപം റൂറയിൽ പുലർച്ചെ 5.20ന്​ ആയിരുന്നു അപകടം. രക്ഷാ പ്രവർത്തനം തുടരുകയാണ്​.

ട്രെയിനി​െൻറ മുന്നിലുള്ള ആറു മുതൽ 20 വരെയുള്ള ബോഗികളാണ്​ പാളം തെറ്റിയത്​. റെയിൽവെയുടെ മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്​. അപകടത്തിൽ ആർക്കും ജീവഹാനിയുണ്ടായിട്ടില്ലെന്ന്​ റെയിൽവെ അറിയിച്ചു. അപകടത്തെ തുടർന്ന്​ കാൺപൂർ റൂട്ടിൽ ​ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

അപകട കാരണത്തെക്കുറിച്ച്​ അന്വേഷണം നടത്തുമെന്നും അപകടത്തിൽപെട്ടവർക്ക്​ സാമ്പത്തിക സഹായം നൽകുമെന്നും കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ്​ പ്രഭു പറഞ്ഞു.