തിരൂരങ്ങാടി: മൂന്നിയൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പരപ്പനങ്ങാടി ചിറമംഗലം സ്വദേശികളായ ഹുസ്ന(19), ഷംന(14), ഫാത്തിമ സഫാന(6) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. മുന്നിയൂർ കളിയാട്ടമുക്ക് കാര്യാട് കടവിൽ വെച്ച് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കയറ്റത്തിൽ നിന്നും നിയന്ത്രണം വിട്ട കാർ ഭിത്തിയിലിടിച്ചു വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. വിവാഹ വീട്ടിലേക്കുള്ള യാത്രയിലാണ് കുടുംബം അപകടത്തിൽ പെട്ടത്.