06:31 pm 4/4/2017
കോഴിക്കോട്: കുന്ദമംഗലത്ത് കാറിൽനിന്നും 50 ലക്ഷം രൂപയുടെ കുഴൽപണം പിടിച്ചെടുത്തു. പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്ന കാറിൽനിന്നാണ് പണം കണ്ടെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശികളായ യൂസഫ്, ജംസീർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കാറിൽ തെരച്ചിൽ നടത്തിയത്.