02:22 pm 14/5/2017
ശ്രീനഗർ: ജമ്മു കാഷ്മീരിൽ വീണ്ടും പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനം. ഞായറാഴ്ച രാവിലെ രജൗരി സെക്ടറിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേർക്കു പാക് വെടിവയ്പുണ്ടായി. ഇന്ത്യയും ശക്തമായ തിരിച്ചടിച്ചു.
ശനിയാഴ്ച രജൗരി ജില്ലയിലെ അതിർത്തി മേഖലയിൽ പാക് സൈന്യം നടത്തിയ ബോംബാക്രണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. മേയ് പത്തിനു ശേഷം മൂന്നാം തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചിരിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണു പാക് ആക്രമണം. ഓട്ടോമാറ്റിക് ആയുധങ്ങളാണ് ആക്രണത്തിനുപയോഗിച്ചിരിക്കുന്നത്. ആക്രമണങ്ങളെ ചെറുക്കുന്നതിനും മേഖലയിലെ സുരക്ഷ ശക്തമാക്കുന്നതിനും സൈന്യം നടപടി സ്വീകരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതിർത്തിപ്രദേശമായ ജാൻഗഢ്, ഭവാനി, ലാം പ്രദേശങ്ങളാണ് പാക് സൈന്യം ലക്ഷ്യമാക്കിയിരിക്കുന്നത്. ഈ പ്രദേശത്തു താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്കു മാറ്റിയതായി ജമ്മുവിലെ പ്രതിരോധ മന്ത്രാലയ വക്താവ് ലഫ്. കേണൽ മനീഷ് മേത്ത അറിയിച്ചു. രജൗരി മേഖലയിലെ സ്കൂളുകൾക്കു രണ്ടു ദിവസത്തെ അവധി പ്രഖ്യാ