കൂത്താട്ടുകുളം പുതുവേലിയിൽ സ്കൂൾകുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് രണ്ടു കുട്ടികളും ഡ്രൈവറും മരിച്ചു.

09:23 am 6/3/2017
images (4)

കൂത്താട്ടുകുളം: എറണാകുളം കൂത്താട്ടുകുളം പുതുവേലിയിൽ സ്കൂൾകുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് രണ്ടു കുട്ടികളും ഡ്രൈവറും മരിച്ചു. 13 കുട്ടികൾക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. യുകെജി വിദ്യാർഥികളായ ആൻമരിയ, നയന, ജീപ്പ് ഡ്രൈവർ ജോസ് എന്നിവരാണ് മരിച്ചത്.

മേരിഗിരി സ്കൂളിലെ കുട്ടികളെയും കൊണ്ടു വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. 15 കുട്ടികളാണ് ജീപ്പിലുണ്ടായിരുന്നത്. ഇലഞ്ഞിമേഖലയിൽനിന്ന് വന്ന സ്വകാര്യ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.