10.29 PM 10/01/2017

ഇടുക്കി: കെഎസ്ആർടിസി ബസ് വഴി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച സ്ഫോടകവസ്തു ശേഖരം കുമളി ചെക്ക്പോസ്റ്റിൽ പിടിച്ചു. നാല് ബാഗുകളിലായി സൂക്ഷിച്ചിരുന്ന ഡിറ്റണേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളുമാണ് എക്സൈസും വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്‌ഥരും സംയുക്‌തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
മധുരയിൽ നിന്നും തിരുവല്ലയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലാണ് സ്ഫോടകവസ്തുക്കൾ കടത്താൻ ശ്രമിച്ചത്. കമ്പത്തു നിന്നും മൂന്ന് യുവാക്കളാണ് ബസിൽ സ്ഫോടകശേഖരവുമായി കയറിയത്. പരിശോധനയ്ക്ക് തൊട്ടുമുൻപ് ഇവർ ബസിൽ നിന്നും ഇറങ്ങി സ്‌ഥലത്തു നിന്നും രക്ഷപെട്ടു. പ്രതികളുടേതെന്ന് സംശയിക്കുന്ന ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
