11:03 AM 07/12/2016

കൊടുങ്ങല്ലൂർ: ടി.കെ.എസ് പുരത്ത് ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ ആനാംപുഴ വെണ്ണാറപ്പറമ്പിൽ മുരുകേശന്റെ മകൻ അഖിൽ (24) ആണ് മരിച്ചത്.
േദശീയപാത 17ൽ രാവിലെ 7.30ഒെടയാണ് അപകടം. പറവൂർ കുഞ്ഞിത്തൈയിൽ വർക്ഷോപ്പ് ജീവനക്കാരനാണ്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. അഖിൽ സംഭവ സ്ഥലത്തു തന്നെ മരണെപ്പട്ടു.
എറണാകുളത്തു നിന്ന് തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനടയിലേക്ക് വീണ അഖിലിന്റെ തലയിലൂടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. കൊടുങ്ങല്ലൂർ പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.
