07:49 am 22/3/2017
കണ്ണൂർ: ക്രിസ്തുരാജ ആശുപത്രി അഡ്മിനിസ്ട്രേറ്റർ ആൻസി മാത്യു, ശിശുരോഗ വിദഗ്ധൻ ഡോ.ഹൈദർഅലി, ഗൈക്കോളജിസ്റ്റ് ഡോ.ടെസ്സി ജോസ് എന്നിവരാണ് കീഴടങ്ങിയത്. തലശേരി കോടതിയിലെത്തിയാണ് ഇവർ കീഴടങ്ങിയത്. ഇതോടെ കീഴടങ്ങിയവരുടെ എണ്ണം എട്ടായി.
പിരിച്ചുവിട്ട വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അധ്യക്ഷൻ ഫാ. തോമസ് ജോസഫ് തേരകം, അംഗമായ ഡോ. സിസ്റ്റർ ബെറ്റി ജോസഫ്, വൈത്തിരി അനാഥാലയം മേധാവി സിസ്റ്റർ ഒഫീലിയ, സഹായി തങ്കമ്മ എന്നിവരാണ് നേരത്തെ കീഴടങ്ങിയത്. ഫാ.റോബിൻ വടക്കുഞ്ചേരി നേരത്തെ പൊലീസ് പിടിയിലായിരുന്നു. നേരത്തെ കീഴടങ്ങിയ അഞ്ചുപേർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.