കൊളംബിയൻ നഗരമായ മനിസലെസിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 14 പേർ മരിച്ചു.

09:28 am 20/4/2017

ബഗോട്ട: പടിഞ്ഞാറൻ കൊളംബിയൻ നഗരമായ മനിസലെസിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 14 പേർ മരിച്ചു. ഒന്പതു പേരെ കാണാതായി. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ സർക്കാർ നടത്തുന്നുണ്ട്. മരണ സഖ്യ ഉയരാൻ സാധ്യതയുള്ളതായി മേയർ ജോസ് ഒക്ടാവിയോ കർഡോണ പറഞ്ഞു.

കനത്ത മഴയെത്തുടർന്നു ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിലാണ് ദുരന്തം. മണ്ണിടിച്ചിലിൽ 75 വീടുകൾ തകർന്നു. 23 പേർക്ക് പരിക്കേറ്റു. കൊളംബിയൻ പ്രസിഡന്‍റ് മാനുവേൽ സാന്േ‍റാസ് പ്രദേശം സന്ദർശിക്കുമെന്നും മേയർ അറിയിച്ചു.

ഈ മാസമാദ്യം കൊളംബിയയിലെ മൊകോവയിലുണ്ടായ മണ്ണിടിച്ചിലിൽ മുന്നൂറിലധികം പേർ മരിച്ചിരുന്നു.