കോട്ടയം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയം അഭിനന്ദനാർഹമെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ കെ.എം. മാണി. ലീഗിന്‍റെയും കുഞ്ഞാലിക്കുട്ടിയുടെയും വിജയമാണ് ഉണ്ടായത്. യുഡിഎഫിനേക്കാളും ലീഗിന്‍റെ സ്വാധീനം വ്യക്തമാകുന്നതായും അദ്ദേഹം പറഞ്ഞു.