കേന്ദ്രം തെറ്റ് തിരുത്താന്‍ തയാറാവുന്നില്ളെങ്കില്‍ സംസ്ഥാനം അപ്പീല്‍ പോകണം : വി.എസ്

10:14 am 24/12/2016
download (2)

തിരുവനന്തപുരം: കൊച്ചിയിലെ ഡി.എല്‍.എഫ് ഫ്ളാറ്റ് സമുച്ചയം നടത്തിയ പരിസ്ഥിതി നിയമലംഘനം ഹൈകോടതി റെഗുലറൈസ് ചെയ്യാനിടയായ സാഹചര്യം പഠിച്ച് അടിയന്തരമായി അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് വി.എസ്. അച്യുതാനന്ദന്‍. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലെ നിയമലംഘകര്‍ക്കനുകൂലമായ പരാമര്‍ശങ്ങളാണ് വിധിയിലേക്ക് നയിച്ച ഘടകം.

കേന്ദ്രം തെറ്റ് തിരുത്താന്‍ തയാറാവുന്നില്ളെങ്കില്‍ സംസ്ഥാനം അപ്പീല്‍ പോകണം. വേമ്പനാട്ട് കായല്‍ തീരത്തായതിനാലും മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന വിഷയമായതിനാലും സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയേതീരൂ. ഡി.എല്‍.എഫിന്‍െറ നിര്‍മാണം തീരദേശ പരിപാലനനിയമത്തിന്‍െറ കീഴില്‍ വരുന്നതാണ്. ഇതിനുകീഴില്‍ വരുന്ന ഏത് ചട്ടമായാലും ലംഘിക്കപ്പെട്ടാല്‍ റെഗുലറൈസ് ചെയ്യാനാവില്ല. നിലനില്‍ക്കുന്ന നിയമപ്രകാരം ഒരു കോടി രൂപ പിഴ ഈടാക്കി അനധികൃത നിര്‍മാണം റെഗുലറൈസ് ചെയ്യാനാവില്ല. പരിസ്ഥിതിനിയമം ലംഘിക്കപ്പെട്ടാല്‍ ഇളവ് നല്‍കാന്‍ ഹൈകോടതികള്‍ക്ക് അധികാരമുണ്ടോ എന്നതും പരിശോധിക്കപ്പെടണം. വിധി പഠിച്ച് തുടര്‍നടപടിക്ക് സര്‍ക്കാര്‍ തയാറാവണമെന്ന് വി.എസ് പറഞ്ഞു.