കേന്ദ്ര സർക്കാരിന്‍റെ നോട്ട് നിരോധനം അടക്കമുള്ള നയങ്ങൾക്കെതിരെ ബജറ്റ് അവതരണത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്‍റെ രൂക്ഷ വിമർശനം

11:30 am 3/2/2017
images (1)

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ നോട്ട് നിരോധനം അടക്കമുള്ള നയങ്ങൾക്കെതിരെ ബജറ്റ് അവതരണത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്‍റെ രൂക്ഷ വിമർശനം. സാമ്പത്തിക പരിഷ്കരണത്തെ രൂക്ഷമായി വിമർശിച്ചാണ് തോമസ് ഐസക്ക് ബജറ്റ് അവതരണം തുടങ്ങിയത്. സാമ്പത്തിക ഞെരുക്കത്തിന്‍റെ കാലത്ത് കേന്ദ്രസർക്കാർ യാഥാസ്ഥിതിക നിലപാട് തുടരുന്നത് നിരാശജനകമാണെന്നും നോട്ട് നിരോധനത്തെക്കുറിച്ച് കേന്ദ്രം നൽകുന്ന വിശദീകരണങ്ങൾ തൃപ്തികരമോ സാമാന്യ ബുദ്ധിക്കു നിരക്കുന്നതോ അല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.