03:50 pm 16/5/2017
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിലാണ് സംഭവം. പേഴ്സണൽ, അക്കൗണ്ട്സ് വിഭാഗങ്ങളിലെ കന്പ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇവിടെ റാൻസംവേർ ആക്രമണമുണ്ടായത് പത്ത് കന്പ്യൂട്ടറുകളിലാണ്.
തിങ്കളാഴച വയനാട്, തൃശൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ റാൻസംവേർ ആക്രമണം കണ്ടെത്തിയിരുന്നു. ഈ ജില്ലകളിലെ ചില പഞ്ചായത്ത് ഒാഫീസുകളിലെ കന്പ്യൂട്ടറുകളാണ് ആക്രമണത്തിനു വിധേയമായത്. വയനാട്ടിലെ തരിയോട്, തൃശൂരിലെ കുഴൂർ, അന്നമനട, പത്തനംതിട്ട കോന്നി അരുവാപ്പുലം, അടൂർ ഏനാദിമംഗലം, കൊല്ലത്തെ തൃക്കോവിൽവട്ടം എന്നീ ഗ്രാമപഞ്ചായത്തുകളിലെ കന്പ്യൂട്ടറുകളാണു നിശ്ചലമായത്.