കേരള കോൺഗ്രസിനു പിന്തുണ: അധാർമികതയില്ലെന്ന് സിപിഎം

08.01 PM 03/05/2017

ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനെ പിന്തുണച്ചതിൽ അധാർമികതയില്ലെന്ന് സിപിഎം. ഇത് ജില്ലയിലെ കോൺഗ്രസ് ഭരണപരാജയത്തിനെതിരായ നീക്കമാണെന്ന് സിപിഎം ജില്ലാസെക്രട്ടറി വി.എൻ.വാസവൻ പറഞ്ഞു.

സിപിഐയുടെ പിന്തുണ തേടിയിരുന്നുവെന്നും പിന്തുണയ്ക്കില്ലെന്ന് അവർ അറിയിച്ചിരുന്നുവെന്നും വാസവൻ വ്യക്തമാക്കി.