കേരള കോൺഗ്രസിന്‍റേത് രാഷ്ട്രീയവഞ്ചനയെന്ന് ഹസൻ

07.58 PM 03/05/2017

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ പിന്തുണ സ്വീകരിച്ച കേരളകോൺഗ്രസ് നിലപാട് രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. സംഭവത്തിനു പിന്നിൽ കളിച്ചത് ജോസ്.കെ.മാണി എംപിയാണെന്നും ഹസൻ കുറ്റപ്പെടുത്തി.