കേരള സർവകലാശാല അസിസ്​റ്റൻറ്​ ഗ്രേഡ്​ നിയമനം അംഗീകരിച്ച്​ ഹൈകോടതി വിധി.

03:54 pm. 21/2/2017
images (4)
​കൊച്ചി: കേരള സർവകലാശാല അസിസ്​റ്റൻറ്​ ഗ്രേഡ്​ നിയമനം അംഗീകരിച്ച്​ ഹൈകോടതി വിധി. നിയമിക്കപ്പെട്ടവർക്ക്​ മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണമെന്നും നിയമനം റദ്ദാക്കിയ ലോകായുക്​ത നടപടി അനുചിത​െമന്നും ഹൈകോടതി ​വിധിയിൽ പറയുന്നു.

നിയമനത്തിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച്​ നൽകിയ കേസിൽ ഹരജിക്കാരു​െട ആരോപണം ശരിയാണെന്ന്​ ലോകായുക്​ത രണ്ടു തവണ കണ്ടെത്തിയിരുന്നു. നിയമനം കിട്ടിയവരെ പിരിച്ചു വിടണമെന്നും ലോകായുക്​ത ഉത്തരവിട്ടിരുന്നു. ലോകായുക്​ത വിധിക്കെതിരായ അപ്പീലിൽ ഹൈകോടതി നിയമിച്ച റിട്ട. ​ജഡ്​ജി സുകുമാരൻ അധ്യക്ഷനായ ഉന്നതാധികാര സമതിയും നിയമനത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന്​ കണ്ടെത്തിയിരുന്നു. അതിനു ശേഷമാണ്​ നിയമനം അംഗീകരിച്ചു കൊണ്ട്​ ഹൈകോടതി വിധി വന്നിരിക്കുന്നത്​.

അസിസ്​റ്റൻറ്​ ഗ്രേഡ്​ നിയമനത്തിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച്​ 2008 ലാണ്​​ അനു.എസ്​. നായരും സിൻഡിക്കേറ്റംഗമായ സുജിത്​ കുറുപ്പും പരാതി നൽകുന്നത്​. അന്വേഷണത്തിൽ പരീക്ഷ എഴുതാത്തവർക്ക്​ നിയമനം നൽകിയതുൾപ്പെടെ ഗുരുതര പ്രശ്​നങ്ങൾ കണ്ടെത്തിയിരുന്നു. 185 പേരെ നിയമിച്ചതിൽ നിലവിൽ 140 പേരാണ്​ സ്​ഥാനത്തുള്ളത്​. ഇവർക്ക്​ മുൻകാല പ്രാബല്യത്തോടെ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകണ​െമന്നും കോടതിവിധിയിലുണ്ട്​.നിയമനത്തി​െൻറ നടപടിക്രമങ്ങളില്‍ മാത്രമാണ് അപാകത ഉണ്ടായതെന്നും നിയമനത്തില്‍ അപാകതയില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.