12:34 PM 24/12/2016

തിരുവനന്തപുരം: കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. അഞ്ചേരി ബേബി വധക്കേസ് വിടുതൽ ഹരജി തള്ളിയതിൽ മാധ്യമപ്രവർത്തകർ പ്രതികരണം തേടിയപ്പോഴായിരുന്നു മണിയുടെ വിശദീകരണം. ഇതൊന്നും വിഷയമല്ല. ഇനിയും കോടതികളുണ്ട്. അടുത്ത കോടതിയെ സമീപിക്കും. ഓരോ ജഡ്ജിമാരും നിയമത്തെ വ്യാഖ്യാനിക്കുന്നതാണ് പ്രശ്നം. എല്ലാം വരട്ടെ. തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ മന്ത്രിയാണ് എന്നുള്ളതൊന്നും വിഷയമല്ല. രാജി വെക്കില്ല. പ്രതിപക്ഷം പറയുമ്പോൾ രാജി വെക്കലല്ല തന്‍റെ ജോലി. അതിനുള്ള വെള്ളം അങ്ങ് വാങ്ങി വെച്ചാൽ മതി. തന്നെ മന്ത്രിയാക്കിയത് എൽ.ഡി.എഫ് ആണെന്നും മണി പറഞ്ഞു.
എൽ.ഡി.എഫ് സർക്കാറിന്‍റെ സഹായമില്ലാതെയാണ് കേസിനെ നേരിട്ടത്. സ്വന്തം ചെലവിൽ വക്കീലിനെ ഏർപ്പാടാക്കിയാണ് കേസ് വാദിച്ചത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെപ്പോലെ കട്ടതും മോഷ്ടിച്ചതും പെൺവാണിഭം നടത്തിയതുമായ കേസ് അല്ലല്ലോ എന്ന് ചോദിച്ച് അദ്ദേഹം സ്വയം ന്യായീകരിച്ചു. ഹരജി തള്ളിയതുകൊണ്ട് തന്‍റെ രോമത്തിൽ പോലും തൊടാനാകില്ലെന്നും അദ്ദേഹം പ്ര
