01:40pm 9/4/2017
ആലപ്പുഴ: കായംകുളത്ത് സ്വകാര്യ എൻജിനീയറിംഗ് കോളജിൽ ബിടെക് രണ്ടാം വർഷ വിദ്യാർഥി ഹോസ്റ്റലിൽ ജീവനൊടുക്കാൻ ശ്രമിച്ചു. വിദ്യാർഥി അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കോളജിലേക്കു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കോളജിന്‍റെ ജനലുകളും സിസിടിവി കാമറകളും പ്രവർത്തകർ അടിച്ചു തകർത്തു.