കൈലാസയാത്രയില്‍ തട്ടിപ്പെന്ന് ആരോപിച്ച് പരാതി: സ്വാമി സന്ദീപാനന്ദയുടെ കിടിലന്‍ ഫേസ്ബുക്ക് പോസ്റ്റ്

07:17 am 3/6/2017

താന്‍ നയിക്കുന്ന കൈലാസയാത്രയില്‍ തട്ടിപ്പാണെന്് ആരോപിച്ച് കോടതിയില്‍ കേസ് നല്‍കിയ പരാതിക്കാരന് മറുപടിയെന്നോണം സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
2005 ല്‍ എറണാങ്കുളം ടി.ഡി.എം ഹാളില്‍ 108 ദിവസം നീണ്ടുനിന്ന ഗീതാജ്ഞാനയജ്ഞത്തിന്റെ ആമുഖപ്രഭാഷണത്തില്‍ പറഞ്ഞിരുന്നു ഗീത മോക്ഷശാസ്ത്രമാണ് ഇത് 108 ദിവസം കേട്ടാല്‍ മോക്ഷമെന്തന്ന് നിങ്ങള്‍ക്ക് മനസ്സിലാകുമെന്ന്.
നാല് മാസം കഴിഞ്ഞപ്പോള്‍ എറണാങ്കുളം ഉപഭോക്തൃകോടതിയില്‍ ഒരാള്‍ കേസുകൊടുത്തു 108 ദിവസം ഗീതകേട്ടിട്ടും തനിക്ക് മോക്ഷംകിട്ടിയില്ല ആയതിനാല്‍ സന്ദീപ്‌ചൈതന്യ നഷ്ടപരിഹാരം തരണമെന്ന്.