കൊച്ചി: അമ്പലമുകൾ കൊച്ചി റിഫൈനറിയിൽ വൈദ്യുത സബ്സ്റ്റേഷനിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. വേലായുധൻ (53), അരുൺ (34) എന്നിവർക്കാണ് പൊള്ളലേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച ഇരുവർക്കും അറുപത് ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല.
ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. സബ് സ്റ്റേഷന്റെ അറ്റകുറ്റപ്പണിക്കിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

