കൊട്ടിയൂര്‍ ബലാല്‍സംഗക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

02:19 pm 21/4/2017


കണ്ണൂര്‍: ഫാദര്‍ റോബിന്‍ വടക്കുംചേരിയെ ഒന്നാം പ്രതിയാക്കി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി ഐ കുട്ടികൃഷ്ണന്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഫാ. റോബിന്‍ അറസ്റ്റിലായി ഒരു മാസം പിന്നിടുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 3000 പേജുള്ള കുറ്റപത്രത്തില്‍ ആകെ പത്ത് പ്രതികളാണുള്ളത്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഫാ. റോബിനെ പോക്‌സോ നിയമപ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോബിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.