കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായിരുന്ന ഫാദർ തോമസ് തേരകം, ദത്തെടുക്കൽ കേന്ദ്രത്തിന്‍റെ ചുമതലയുണ്ടായിരുന്ന സിസ്റ്റർ ഒഫീലിയ എന്നിവരുടെ ഹർജികളാണ് സിംഗിൾ ബെഞ്ചിന് മുന്നിലെത്തുന്നത്. ഹർജി തീർപ്പാക്കും വരെ പ്രതികളെ അറസ്റ്റുചെയ്യരുതെന്നും കോടതി നിർദേശിച്ചു.
അതേസമയം, വൈദികൻ റോബിൻ വടക്കുംചേരി, വയനാട് മുൻ സി.ഡബ്ള്യു.സി ചെയർമാൻ തോമസ് തേരകം, സിസ്റ്റർ ബെറ്റി, സിസ്റ്റർ ഒഫീലിയ എന്നിവർ ഒഴികയുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാഅപേക്ഷ തലശ്ശേരി കോടതി ഇന്ന് പരിഗണിക്കും. അതെ സമയം പോലീസ് കസ്റ്റഡിയിൽ ഉള്ള വൈദികൻ റോബിൻ വടക്കുംചേരിയുടെ കസ്റ്റഡി കാലാവധിയും റിമാൻഡ് കാലാവധിയും ഇന്ന് തീരും. വൈദികനെ ഇന്ന് കോടതിയിൽ ഹാജരാക്കും.