തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനും നേരേയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. കൊല്ലത്ത് ഹർത്താലനുകൂലികൾ വാഹനങ്ങൾക്കു നേരെ അക്രമം അഴിച്ചു വിട്ടു. കൊല്ലം ഇരവിപുരത്താണ് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തല്ലിത്തകർത്തത്.
നേരത്തെ, മലപ്പുറം ജില്ലയെ ഹർത്താലിൽ നിന്ന് ഇരുകൂട്ടരും ഒഴിവാക്കിയിരുന്നു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെനടക്കുന്ന ഹർത്താലിൽ നിന്ന്പരീക്ഷകൾ, പത്രം, പാൽ, ആശുപത്രി, വിവാഹം, മരണം, ശബരിമല, ഉംറ തീർഥാടകർ, ഉൽസവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.