കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപത്തുണ്ടായ ബോംബ് സ്ഫോടനം സി.പി.എമ്മിന്റെ വ്യാജ പ്രചരണമാണ് ബി.ജെ.പി

01:20 pm 27/1/2017
download (1)
കണ്ണൂര്‍: കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപത്തുണ്ടായ ബോംബ് സ്ഫോടനം സി.പി.എമ്മിന്റെ വ്യാജ പ്രചരണമാണ് ബി.ജെ.പി നേതാവ് എം.ടി രമേശ് ആരോപിച്ചു. സി.പി.എം പ്രവര്‍ത്തകന്റെ കയ്യിലിരുന്ന ബോംബാണ് പൊട്ടിയതെന്നും സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കാരണമെന്നും രമേശ് ആരോപിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ആര്‍.എസ്.എസിന്റെ തലയില്‍ കെട്ടിവെച്ച്‌ നാട്ടില്‍ കലാപമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും എം.ടി രമേശ് പറഞ്ഞു.
അതേ സമയം ലശേരി നങ്ങാറാത്ത് പീടികയില്‍ കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പൊതുയോഗ സ്ഥലത്തിന് സമീപം സ്ഫോടനമുണ്ടായ സംഭവത്തില്‍
പ്രതിഷേധം വ്യാപകമാകുകയാണ്.

എന്നാല്‍ സി.പി.എം പ്രവര്‍ത്തകര്‍ വ്യാപകമായി തങ്ങളുടെ ഓഫീസുകള്‍ തകര്‍ത്തെന്ന് ബി.ജെ.പി ആരോപിച്ചു. കണ്ണൂര്‍ ഉളിക്കല്‍ പഞ്ചായത്തിലും, ചാവശേരി, നടുവനാട് വില്ലജുകളിലും ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.