ക്രൈസ്തവലോകം വലിയ നോമ്പിലേക്ക്

07:33 pm 2/3/2017

– ജോസ് മാളേയ്ക്കല്‍
Newsimg1_45218273
ഫിലാഡല്‍ഫിയ: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ വിഭൂതിബുധന്‍ മുതല്‍ വീണ്ടുമൊരു നോമ്പിലേക്കു പ്രവേശിക്കുന്നു. വൃതാനുഷ്ഠാനങ്ങളോടെ, ഉപവാസത്തിലും, പ്രാര്‍ത്ഥനയിലും, തിരുവചനധ്യാനത്തിലും കൂടുതല്‍ സമയം ചെലവഴിച്ചും, ഇഷ്ടഭോജ്യവും, അനാവശ്യസംസാരങ്ങളും ഒഴിവാക്കിയും ദൈവസന്നിധിയിലേക്ക് കൂടുതല്‍ അടുçന്നതിëള്ള അവസരമാണ് നോമ്പുകാലം എന്നു പറയുന്നത്. ശരീരത്തെയും, മനസിനെയും വെടിപ്പാക്കി പുതിയൊരു മനുഷ്യനാരുക എന്നതാണ് നോമ്പുകൊണ്ടുദ്ദേശിക്കുന്നത്. എല്ലാ മതങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നോമ്പാചരണം നടത്തുന്നതിനു ആഹ്വാനം ചെയ്യുന്നുണ്ട്. എല്ലാത്തിന്റെയും ഉദ്ദേശം ഒന്നുതന്നെ. മനസിനെയും, നാവിനെയും, ശരീരത്തെയും നിയന്ത്രിച്ച് മല്‍സ്യമാംസാദികള്‍ വെടിഞ്ഞ്, ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണപാനീയങ്ങള്‍ ത്യജിച്ച്, ദാനധര്‍മ്മങ്ങള്‍ നടത്തിയും പ്രാര്‍ത്ഥനയിലും, മഹദ്വചനങ്ങള്‍ ഉരുവിട്ടും, മതഗ്രന്ഥങ്ങള്‍ പാരായണം ചെയ്തും, അëതാപത്തോടെ ഈശ്വരസന്നിധിയിലേക്കടുക്കുന്നതിനുള്ള അവസരമായിട്ടാണ് എല്ലാമതങ്ങളും നോമ്പിനെ കാണുന്നത്. നോമ്പാചരിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിലും, മാസത്തിലും മാത്രമേ വ്യത്യാസമുള്ളു. മാര്‍ഗം വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്നുതന്നെ.

ആഗോളകത്തോലിക്കാസഭ 40 ദിവസത്തെ നോമ്പാചരിക്കുമ്പോള്‍ പൗരസ്ത്യ ക്രൈസ്തവര്‍ അതിനേക്കാള്‍ 25% കൂടുതല്‍ ദിനങ്ങള്‍ പ്രാര്‍ത്ഥനയിലും, പരിത്യാഗത്തിലും, ഉപവാസത്തിലും, ദാനധര്‍മ്മത്തിലുമായി ചെലവഴിക്കുന്നു. വിഭൂതിബുധന്‍ മുതല്‍ പെസഹാവ്യാഴാഴ്ച്ച രാവിലെവരെ അല്ലെങ്കില്‍ ഈസ്റ്റര്‍ സായാഹ്നം വരെ ഇടയ്ക്കുവരുന്ന ഞായറാഴ്ച്ചകള്‍ ഒഴിച്ചുള്ള 40 ദിവസങ്ങളാണ് ലത്തീന്‍ റീത്തിലും, മിക്ക പാശ്ചാത്യക്രൈസ്തവ വിഭാഗങ്ങളിലും നോമ്പാചരണം നടത്തുന്നത്. എന്നാള്‍ തോമാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയും, പൈതൃകവും വഹിക്കുന്ന സീറോമലബാര്‍, സീറോ മലങ്കര കത്തോലിക്കരുള്‍പ്പെടെയുള്ള പൗരസ്ത്യ ക്രൈസ്തവര്‍ 10 ബോണസ് ദിനങ്ങള്‍ ഉള്‍പ്പെടെ അമ്പതുദിവസത്തെ തീവ്രവൃതം അëഷ്ഠിക്കുന്നു. “പേതൃത്താ’ ഞായറാഴ്ച്ച അര്‍ദ്ധരാത്രിമുതല്‍ നോണ്‍ സ്റ്റോപ്പായി പ്രത്യാശയുടെയും, പ്രകാശത്തിന്റെയും തിêനാളായ ഈസറ്റര്‍ ഞായര്‍വരെ എല്ലാ ഞായറാഴ്ച്ചകളും ഉള്‍പ്പെടെ പൗരസ്ത്യ ക്രൈസ്തവര്‍ അമ്പതുദിവസത്തെ നോമ്പാചരിക്കുന്നു.

ബൈബിള്‍ പ്രകാരം യേശുക്രിസ്തു തന്റെ പരസ്യജീവിതം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് 40 രാവും, 40 പകലും മരുഭൂമിയില്‍ ഉപവസിച്ചു സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് 40 ദിവസത്തെ നോമ്പാചരണം ഉടലെടുത്തത്. അനുതപിച്ചു മാനസാന്തരം പ്രാപിക്കുന്നതിനുള്ള കാലയളവായോ, അല്ലെങ്കില്‍ ദൈവകോപത്തിന്റെ ഫലമായുള്ള ശിക്ഷയായോ 40 എന്ന സംഖ്യ 146 പ്രാവശ്യം പഴയനിയമത്തിലും, പുതിയനിയമത്തിലുമായി ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. അത് 40 മണിക്കൂറുകളോ, 40 ദിവസങ്ങളോ, 40 മാസങ്ങളോ, 40 വര്‍ഷങ്ങളോ ആകാം. 40 എന്നത് ഒê നാമമാത്ര സംഖ്യമാത്രം. ഉദാഹരണത്തിനു ഒരു മാസത്തില്‍ എത്രദിവസങ്ങളുണ്ട് എന്ന ചോദ്യത്തിന് നമ്മുടെ നാവില്‍ പെട്ടെന്നു വരുന്ന ഉത്തരം 30 എന്നാണല്ലോ. യഥാര്‍ത്ഥത്തില്‍ 28 മുതല്‍ 31 വരെ ദിവസങ്ങള്‍ പലമാസങ്ങള്‍ക്കുമുണ്ട്. ശരാശരി 30 എന്നു മാത്രം.
ഇനി 40 എന്ന സംഖ്യയുടെ ചില സവിശേഷതകള്‍ വേദപുസ്തകത്തെ അടിസ്ഥാനമാക്കി നമുക്ക് ചിന്തിക്കാം. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ പ്രചോദിതരായ നാലു സുവിശേഷകന്മാരും, വി. പൌലോസും ഉള്‍പ്പെടെ 40 ആള്‍ക്കാര്‍ ആണ് ബൈബിള്‍ രചിച്ചത്്. ക്രൂശിതനായി മരിച്ച് കല്ലറയില്‍ അടക്കപ്പെട്ട യേശു ക്രിസ്തു ദുഖ:വെള്ളിയാഴ്ച വൈæന്നേരം മുതല്‍ ഉയിര്‍പ്പു ഞായര്‍ രാവിലെ വരെ ഏതാണ്ട് 40 മണിക്കൂറുകള്‍ കല്ലറയില്‍ ചെലവഴിച്ചു എന്നാണ് നിഗമനം. നോഹയുടെ കാലത്തെ പ്രളയം 40 രാവും, 40 പകലും നീണ്ടു നിന്നു. തിരുപ്പിറവിയുടെ നാല്‍പ്പതാം നാള്‍ ആണ് ബാലനായ യേശുവിനെ ദേവാലയത്തില്‍ മാതാപിതാക്കള്‍ ശുദ്ധീകരണത്തിനായി സമര്‍പ്പിച്ചത്. ഉത്ഥാനത്തിëശേഷം യേശു 40 ദിവസം ഭൂമിയില്‍ ചെലവഴിച്ചതിëശേഷമാണ് സ്വര്‍ഗാരോഹണം ചെയ്തത്.

ഇസ്രായേല്‍ ജനത 40 വര്‍ഷം മരുഭൂമിയില്‍ മന്നാഭക്ഷിച്ചു ജീവിച്ചു. കാര്‍മേഘപടലത്തില്‍ മോശ 40 ദിനരാത്രങ്ങള്‍ വിശപ്പും ദാഹവും അടക്കി ജീവിച്ചു. മോശ മരിക്കുമ്പോള്‍ വയസ് 120 (40 ന്റെ മൂന്നിരട്ടി). ഫിലിസ്തീന്‍ കാരുടെ കസ്റ്റടിയില്‍ ഇസ്രായെല്‍ ജനം 40 വര്‍ഷത്തെ ദൈവശിക്ഷ അനുഭവിച്ചു. ദാവീദു രാജാവ് 40 വര്‍ഷം ഇസ്രായേല്‍ ഭരിച്ചു. നിനവേക്കാരോട് 40 ദിനങ്ങള്‍ ഉപവസിക്കാന്‍ ദൈവം കന്ിച്ചു.

ഉപവാസം എന്ന വാçകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരുമിച്ച് വസിക്കുക എന്നാണ്. അതായത് ദൈവത്തോട് ഒêമിച്ചു ജീവിക്കുക എന്നര്‍ത്ഥം. നോമ്പ് എന്ന വാക്കിന്റെ അര്‍ത്ഥം സ്‌നേഹത്തോടെയുള്ള സഹനം എന്നാണ്. നോയ് (വേദന) അന്‍പ് (സ്‌നേഹം) എന്നീ പഴയ മലയാളവാക്കുകള്‍ സംയോജിപ്പിച്ചാണ് “നോമ്പ്’ എന്ന വാക്ക് ഉണ്ടായത്. അതായത് ദൈവത്തോടുള്ള സ്‌നേഹത്തെപ്രതി നാം സ്വയം കഷ്ഠം സഹിക്കുകയാണ് നോമ്പാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ലോകമെമ്പാടും വിഭൂതിബുധന്‍ വിശേഷാല്‍ പ്രാര്‍ത്ഥനകളോടെ ഇന്ന് ആചരിക്കപ്പെട്ടു. റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിഭൂതിതിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. സെ. സബീനാ ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ കര്‍ദ്ദിനാള്‍മാരുടെയും, ബിഷപ്പുമാരുടെയും നെറ്റിയില്‍ ചാരംകൊണ്ടു æരിശുവരച്ചുകൊണ്ട് മര്‍ത്യന്റെ മണ്ണില്‍നിìള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തി. “പൂര്‍ണ ഹൃദയത്തോടെ എന്നിലേക്ക് തിരിച്ചു വരിക…..കര്‍ത്താവിലേക്ക് തിരിച്ചുവരിക’ എന്ന ജോയല്‍ പ്രവാചകന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു മാര്‍പാപ്പയുടെ വിഭൂതിസന്ദേശം ആരംഭിച്ചത്.

ഫിലാഡല്‍ഫിയ ആര്‍ച്ചുബിഷപ് അഭിവന്ദ്യ ചാള്‍സ് ഷാപ്യൂ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലുള്ള കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന ആഷ് വെനസ്‌ഡേ തിêക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. അനുതാപത്തിന്റെ അടയാളമായ ഭസ്മം പൂശി വിശ്വാസികളെ ആര്‍ച്ചുബിഷപ് 40 ദിവസത്തെ നോമ്പിലേക്ക് ആഹ്വാനം ചെയ്തു.

ഫിലാഡല്‍ഫിയ സീറോമലബര്‍ ഫൊറോനാപള്ളിയിലെ വിഭൂതിതിêനാളാചരണത്തിന് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുംതോട്ടം മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവകവികാരി റവ. ഫാ. ജോണിçട്ടി ജോര്‍ജ് പുലിശേരി, ബിഷപ്പിന്റെ സെക്രട്ടറി റവ. ഫാ. സണ്ണി പുത്തന്‍പുര എന്നിവര്‍ സഹകാര്‍മ്മികരായി. കൈക്കാരന്മാരായ മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, ജോസ് തോമസ്, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയില്‍, ജോസഫ് വര്‍ഗീസ് (സിബിച്ചന്‍), ജേക്ക് ചാക്കോ എന്നിവര്‍ തിരുകര്‍മ്മങ്ങള്‍çള്ള ക്രമീകരണങ്ങള്‍ ചെയ്തു. ഫോട്ടോ: ജോസ് തോമസ്