08:38 am 23/4/2017
ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ദളിത് യുവാവിനെ ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. പൂച്ചാക്കല്‍ പാണാവള്ളി ഇടപ്പങ്ങഴി ക്ഷേത്രത്തില്‍ കുളിക്കാനിറങ്ങിയ അരൂക്കുറ്റി സ്വദേശി സുജീന്ദ്രലാല്‍ എന്ന പ്രവീണിനെതിരെയാണ് ആക്രമണമുണ്ടായത്. ആർഎസ്എസ് പ്രവര്‍ത്തകരായ പാണാവള്ളി സ്വദേശി ശാലു, തൈക്കാട്ടുശേരി സ്വദേശി വിഷ്ണു, സുമേഷ് എന്നിവരാണ് പ്രവീണിനെ മര്‍ദ്ദിച്ചതെന്നു പറയുന്നു.
മര്‍ദനമേറ്റ പ്രവീണ്‍ ചേര്‍ത്തല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആലപ്പുഴ എസ്പിയും ഡിവൈഎസ്പിയും അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമീപ ക്ഷേത്രമായ തളിയാപറമ്പ് ക്ഷേത്രത്തിലും സമാന സംഭവം നടന്നിരുന്നു.