05:11 pm 26/12/2016

ബംഗളുരു: കർണാടകയിൽ 900 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് മൂന്ന് വാഹനങ്ങൾ കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രി ചിക്കബെല്ലപുര ജില്ലയിലായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.
സിലിണ്ടറുമായി പോയ ട്രക്കിലെ ബാറ്ററി ഷോട്ട് സർക്യൂട്ടാണ് അപകട കാരണമായി പറയപ്പെടുന്നത്. പൊട്ടിത്തെറിയുണ്ടായ സ്ഥലത്ത് തീ ഗോളങ്ങൾ ഉയർന്ന്പൊങ്ങുന്നത് വിഡിയോയിൽ കാണുന്നുണ്ട്. പൊലീസും അഗ്നിശമന സേനാംഗങ്ങളും ഉടൻ സ്ഥലത്തെത്തിയെന്നും സ്ഥിതി നിയന്ത്രണ വിധേയമായെന്നും ഒൗദ്യോഗിക വ്യത്തങ്ങൾ പറഞ്ഞു.
