07:50 am 11/5/2017
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ നാലു യാത്രക്കാരിൽ നിന്നായി 28 കിലോ കുങ്കുമപ്പൂവ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഇറാനിൽനിന്നു ദുബായ് വഴി കരിപ്പൂരിലെത്തിയ കണ്ണൂർ സ്വദേശികളിൽ നിന്നാണ് കുങ്കൂപ്പൂവ് പിടികൂടിയത്.
കണ്ണൂർ കതിരൂർ സ്വദേശി ജഅ്ഫർ, കൂത്തുപറന്പ് സ്വദേശി അബ്ദുൾകരീം, ശിവപുരം സ്വദേശി റാഷിദ്, മയ്യിൽ സ്വദേശി സലീം എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ കുങ്കുമപൂവിനു 38.54 ലക്ഷം രൂപ വില വരും.