ഗുരുദേവന്‍ അവതാരപുരുഷന്‍: ഡോ.ബാബു പോള്‍

09:22 om 4/4/2017


കോട്ടയം : ശ്രീനാരായണഗുരു സാമൂഹിക പരിഷ്കര്‍ത്താവ് എന്നതിനപ്പുറം അവതാരപുരുഷന്‍തന്നെയായിരുന്നെന്നു ഡോ.ഡി.ബാബു പോള്‍. എസ്എന്‍ഡിപിയോഗം കോട്ടയം യൂണിയന്റെ ശ്രീനാരായണ ദര്‍ശനോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് എം.മധു അധ്യക്ഷത വഹിച്ചു. കുറിച്ചി അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ.എന്‍.ഗോപാലകൃഷ്ണന്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.പി.രാജേന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തി.

യൂണിയന്‍ സെക്രട്ടറി ആര്‍.രാജീവ്, യൂണിയന്‍ വൈസ് പ്രസിഡന്റ് വി.എം.ശശി, ഇന്‍സ്‌പെക്ടിങ് ഓഫിസര്‍ റിജേഷ് സി.ബ്രിസ്വില്ല, ടി.എസ്.ശാന്താറാം റോയി തോളൂര്‍, എം.ആര്‍.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.