ന്യൂഡൽഹി: സൗമ്യവധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ വിധിക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ തിരുത്തൽ ഹരജി നൽകി. വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ പുനഃപരിശോധനാ ഹരജികൾ സുപ്രീംകോടതി തള്ളിയിരുന്നു. തുറന്ന മനസോടെയല്ല പുനഃപരിശോധന ഹർജി പരിഗണിച്ചെന്ന് സർക്കാർ തിരുത്തൽ ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.
വിധിയിലെ പിഴവുകളും ഹരജിയിൽ ചൂണ്ടിക്കാണിക്കും. സൗമ്യ ട്രെയിനിൽ നിന്ന് വീണത് മൂലമുണ്ടായ മുറിവിെൻറ ഉത്തരവാദിത്തം ഗോവിന്ദച്ചാമിയിൽ ആരോപിക്കാൻ തെളിവില്ലെന്നാണ് കോടതി വിലയിരുത്തിയത്. ട്രെയിനിൽ വച്ചുണ്ടായ പരിക്കിെൻറയും മാനഭംഗത്തിെൻറയും ഉത്തരവാദി ഗോവിന്ദച്ചാമിയാണെങ്കിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്ന പ്രോസിക്യൂഷൻ വാദവും നിലനിൽക്കുമെന്ന് ഹരജിയിൽ പറയുന്നു.

